നവീകരണപ്രവർത്തി നടത്തിയ മൂടാടി ഹിൽബസാർ ജുമാ മസ്ജിദ് ഉദ്ഘാടനം മെയ് 10 ശനിയാഴ്ച, അസർ നിസ്ക്കാരത്തിന് നേതൃത്യം നൽകി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. സയിദ് അലി ബാഫഖി തങ്ങൾ, എം.പി അബ്ദുൾ ഹക്കീം, അസ്‌ഹരി കാന്തപുരം, ഇ.കെ. അബൂബക്കർ ഹാജി പുറക്കാട്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടി സി.കെ ശ്രീകുമാർ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. മഹല് കമ്മിറ്റി പ്രസിഡണ്ട് കെ.കെ ഷഹിദിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സിക്രട്ടറി ജമാലുദ്ദീൻ ഇ.എം സ്വാഗതം ആശംസിക്കും. മഗ്രിബ് നിസ്കാരത്തിനു ശേഷം നടക്കുന്ന ദിക്റ് ദുആ മജ്‌ലിസിന് ഖതീബ് അബ്ദുൾ കാരീം മിസ്‌ബാഹി നേതൃത്വം നൽകും.