കവിതയിലൂടെ തൻ്റെ ചിന്തകൾക്ക് പ്രകാശം നൽകിയ ആത്മ ദർശനത്തിൻ്റെ കവിയായിരുന്നു രവീന്ദ്രനാഥ ടാഗോറെന്ന് കവി ശ്രീധരനുണ്ണി. ഭാഷാ സമന്വയവേദിയും പൂർണ്ണ പബ്ലിഷേർസും ചേർന്ന് സംഘടിപ്പിച്ച ടാഗോർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവും കലയും സംഗീതവും രാഷ്ട്രീയവും സമ്മേളിച്ച സാംസ്കാരിക നായകനായിരുന്നു ടാഗോറെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
ടാഗോർ മലയാളികളുടെ മനസ്സിൽ എന്ന വിഷയത്തിൽ ഡോ.ആർസു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഡോ. പി.കെ.രാധാമണി അധ്യക്ഷത വഹിച്ചു. ഡോ.കെ.ശ്രീകുമാർ, ഡോ.ഒ വാസവൻ, ആർ.മോഹൻദാസ്, വി.എസ്. രമണൻ, ടി. സുമിന എന്നിവർ പ്രസംഗിച്ചു. ഡോ.എം.കെ.പ്രീത, കെ.വരദേശ്വരി, ഡോ.സി.സേതുമാധവൻ, ജി.കെ.പിള്ള, കെ.എം.വേണുഗോപാൽ, ശ്രീജ ചേളന്നൂർ എന്നിവർ ടാഗോർ കവിതകളും സ്വന്തം കവിതകളും ആലപിച്ചു. ചടങ്ങിൽ എൺപത് വയസ്സ് പൂർത്തിയാക്കിയ ശ്രീധരനുണ്ണിയെ ഡോ.കെ.ശ്രീകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.