ന്യൂഡല്ഹി: പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില് സൈനികന് വീരമൃത്യു. ലാന്സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില് നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഹരിയാനയിലെ പല്വാള് സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്. ഷെല്ലാക്രമണത്തില് ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന് തന്നെ സൈനിക ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം പല്വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. പാകിസ്താന്റെ ഷെല്ലാക്രമണത്തില് വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന് കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള് അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര് ഭൂഗര്ഭ ബങ്കറുകളില് അഭയം
Latest from Main News
കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനൈ വൈറോളജി ലാബിൽ നിന്നുള്ള ഫലം
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടിയ കൊടും ഭീകരൻ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ റൗഫ് അസറാണ്
ഇന്ത്യൻ പോലീസ് സർവീസിലെ മുന് പൊലീസ് മേധാവി ആയിരുന്ന അനില്കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി അംഗമായി നിയമിച്ചു. മൂന്നു വര്ഷമാണ്
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യത്തെ സാഹചര്യം വിലയിരുത്താന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ചേര്ന്ന സര്വ്വകക്ഷിയോഗം അവസാനിച്ചു. കഴിഞ്ഞ 36
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ് തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ