ദുരന്ത മേഖലകളിൽ റെഡ്ക്രോസ് പ്രവർത്തകർ നടത്തിവരുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് അഡ്വ: കെ എം സച്ചിൻ ദേവ് എം.എൽഎ പറഞ്ഞു. രണ്ടു പ്രളയകാലത്തും , കോവിഡ് കാലത്തും , ചൂരൽ മല, മുണ്ടക്കെ ഉരുൾ പൊട്ടലിലും , വിലങ്ങാട് ദുരന്തത്തിലും റെഡ്ക്രോസ് വളണ്ടിയർമാർ നിശ്ശബ്ദമായി നടത്തിയ സേവന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. റെഡ് ക്രോസ് ദിനാഘോഷം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡപ്യൂട്ടി കലക്ടർ അനിതകുമാരി (ഡിസാസ്റ്റർ മാനേജ്മെന്റ് ) ശ്രീ.ഷാൻകട്ടപ്പാറ, രഞ്ജീവ് കുറുപ്പ്, കെ ദീപു മാസ്റ്റർ, അരങ്ങിൽ ഗിരിഷ് , ചന്ദ്രശേഖരൻവടകര ,
അബ്ദുറഹിമാൻ താമരശ്ശേരി,കെ.കെ രാജൻ,ടി.എ അശോകൻ ,സിന്ധു സൈമൺ, രാജേന്ദ്രകുമാർ , ബിജിത്ത് ആർസി, രജീഷ് കുമാർ , തരുൺ കുമാർ പി ടി എന്നിവർ സംസാരിച്ചു.
