പിഷാരികാവ് ക്ഷേത്രത്തിൽ കിയോസ്ക് മെഷിൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വഴിപാട് ടിക്കറ്റുകൾ നേരിട്ട് എടുക്കുന്നതിനായി പിഷാരികാവ് ദേവസ്വവും കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖയും ചേർന്ന് ആധുനിക സൗകര്യം ഒരുക്കി. ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന കിയോസ്‌ക് മെഷീൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു സ്വിച്ചി ഓൺ കർമ്മം ചെയ്തു. പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ കെ.കെ. പ്രമോദ് കുമാർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറായ ടി. ബിനേഷ് കുമാർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.