കോഴിക്കോട്: ഫാദർ തോമസ് പോരുകര സിഎംഐ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള വോളിബോൾ ടൂർണമെന്റിൽ ദേവഗിരി കോളേജ് ചാമ്പ്യന്മാരായി. ആലപ്പുഴ ചമ്പക്കുളത്ത് വച്ച് നടന്ന മൽസരത്തിൽ അരുവിത്തറ സെൻ്റ് ജോർജ് കോളേജിനെ 3 -1 ന് പരാജയപ്പെടുത്തിയാണ് ദേവഗിരി കോളേജ് ചാമ്പ്യന്മാരായത്.
ആദ്യ മത്സരത്തിൽ സെൻ്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയേയും സെമിഫൈനലിൽ പാലാ സെൻ്റ് തോമസ് കോളേജിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ദേവഗിരി ഫൈനൽ പ്രവേശിച്ചത്. ഫാദർ തോമസ് പോരുകര റോളിംഗ് ട്രോഫഫിയും കാഷ്പ്രൈസ് 50,000 രൂപയും ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജലജ ദേവഗിരി കോളേജിന് കൈമാറി. ദേവഗിരി കോളേജിലെ സുധീർകുമാർ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിജോ.വി. ജോൺ ആയിരുന്നു ദേവഗിരിയുടെ കോച്ച്.
