അനില്‍കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗമായി നിയമിച്ചു.

ഇന്ത്യൻ പോലീസ് സർവീസിലെ മുന്‍ പൊലീസ് മേധാവി ആയിരുന്ന അനില്‍കാന്തിനെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.  മുൻ ഡി.ജി.പി ആയിരുന്ന കെ.പി സോമരാജിൻ്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് നിയമനം. ജുഡീഷ്യല്‍ അംഗമായിരുന്ന പി.കെ അരവിന്ദബാബുവിന് മൂന്നു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കി. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ഐ.പി.എസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. വിശിഷ്ട, സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

അഖിലേന്ത്യാ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018ല്‍ ബാഡ്ജ് ഒഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്അ ദ്ദേഹം.

 

Leave a Reply

Your email address will not be published.

Previous Story

നഗരസഭ പന്തലായനി സാംസ്കാരിക കേന്ദ്രത്തിൻ്റ ഉദ്ഘാടനം നാളെ

Next Story

തെക്കേ കാടമ്പച്ചാലിൽ ആർദ്ര ചികിത്സാ സഹായകമ്മിറ്റിക്ക് പള്ളിപ്പൊയിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ സഹായം കൈമാറി

Latest from Main News

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്

ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് (20631- 20632) 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്. ചെന്നൈ എഗ്മോര്‍-

രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ നടന്ന സര്‍വകക്ഷിയോഗം സമാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ  ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ചു. കഴിഞ്ഞ 36

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ്  തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ