ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടിയ കൊടും ഭീകരൻ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ റൗഫ് അസറാണ് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യൻ മിസൈലുകൾ നടത്തിയ ആക്രമണത്തിൽ ആണ് വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റൗഫ് അസർ ചികിത്സയിൽ തുടരുന്നതിനിടയിൽ ആണ് മരണം എന്ന് റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാൻഡറും ജെയ്‌ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്.