സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയില്‍ ബസ് ഉടമകള്‍ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഉത്തരവിറക്കും.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു

Next Story

പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ

Latest from Main News

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025,

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും