തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 941 പഞ്ചായത്തുകളില്‍ 471 ലും സ്ത്രീകള്‍ പ്രസിഡന്റാകും. 416 പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ സംവരണമില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍
പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോര്‍പ്പറേഷന്‍-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602