കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാൻതൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഗുല്‍മാർഗ് സ്റ്റേഷനില്‍നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ വിവരം അറിയുന്നത്.
ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയില്‍ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.