എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ ‘കുളിർമ’ ബോധവൽക്കരണ പരിപാടി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കുന്ന വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള മേൽക്കൂര ശീതീകരണ സാങ്കേതിക വിദ്യകളുടെ പ്രചാരണാർത്ഥമാണ് ‘കുളിർമ, എന്ന പേരിലുള്ള പദ്ധതി ഇ.എം.സി. നടപ്പിലാക്കി വരുന്നത്.
കൈതപ്പാടം ദേശസേവാ സംഘം ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എൽഎ. ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണ പ്രവർത്തനവും പരിസ്ഥിതി സംരംക്ഷണവും ജീവിതശൈലിയുടെ ഭാഗമാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. പി. ഹേമപാലൻ, ദിനേശൻ തുവശ്ശേരി, അഷ്റഫ് ചേലാട്ട്, പത്മനാഭൻവേങ്ങേരി,വി.പി.സനീബ് കുമാർ, എൻ. സുദർശകമാർ, പി.പി. ഉണ്ണികൃഷ്ണൻ, വേണു പറമ്പത്ത്, കെ. പ്രമീള എന്നിവർ പ്രസംഗിച്ചു. എംഡിറ്റ് എഞ്ചിനിയറിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ എസ്. അഖിൽ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ സംസാരിച്ചു. പി.ഐ. അജയൻ കുളിർമ്മ പദ്ധതിയെ പറ്റി വിശദീകരിച്ചു. പി.ഐ. അജയൻ, 9446407893 ഫോട്ടോ അടികുറിപ്പ്. എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാ സംഘത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കുളിർമ’ ഊർജ്ജ സംരംക്ഷണ ബോധവൽക്കരണ പരിപാടി കൈതപ്പാടം ദേശസേവാസംഘം ഹാളിൽ അഹമ്മദ് ദേവർകോവിൽ എം.എൽ എ. ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ദിനേശൻതുശ്ശേരി, പത്മനാഭൻവേങ്ങേരി , പി.ഐ.അജയൻ, പി. ഹേമപാലൻ,എസ്. അഖിൽ, അഷ്റഫ് ചേലാട്ട് എന്നിവർ സമീപം.
Latest from Local News
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ
കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്
കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) അന്തരിച്ചു ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ : വാസു, രവി , ബാബു,