കോഴിക്കോട് നടന്ന ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ് ശ്രദ്ധേയമായി

തലമുറ മാറ്റത്തിലൂടെയുള്ള വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ( ഐ ടി സി സി ) സംഘടിപ്പിച്ച പൈതൃക സ്വത്തുക്കളുടെ രഹസ്യം; കുടുംബ ബിസിനസുകളുടെ ശക്തി – കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കുടുംബത്തിലെ യുവാക്കളുടെ ഈ രംഗത്തേക്ക് വരുവാനുള്ള കുറവ് കുടുംബ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.
കാലവും ലോകവും മാറുന്നു. അതിന് അനുസരിച്ച് സമീപങ്ങളിലും മനുഷ്യ ബന്ധങ്ങളിലുമെല്ലാം ഇത് പ്രകടമാണ്. മുൻ തലമുറയുടെ ബന്ധങ്ങൾ പുതുതലമുറ ബിസിനസുകാർക്ക് സഹായകരമാകുമെന്നും അവർ വ്യക്തമാക്കി.

ചടങ്ങിൽ ഐ.ടി.ടി.സി ചെയർമാൻ അഡ്വ. അബ്‌ദുൽ കരീം പാഴേരിയിൽ അധ്യക്ഷത വഹിച്ചു. ഐ.ടി.ടി.സി കണക്റ്റ് ലോഞ്ചിംഗ് മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രൻ നിർവഹിച്ചു. കുടുംബ ബന്ധത്തിൻ്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരെ കൂടി ബിസിനസ് തലപ്പത്ത് കൊണ്ടുവരുവാൻ ശ്രമിക്കുന്നത് ഗുണകരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. മോഹൻ ജി , സന്തോഷ് ബാബു , വി കെ മാധവ് മോഹൻ ,അൻവർ സാം , മധു ഭാസ്ക്കരൻ , എ എം ആഷിഖ് , കെ സുരേഷ് , സഹ് ല പർവിൻ എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുത്തു. തുടർന്ന് ദി ഗ്രാൻ്റ് ഗോൾഡ് ലോഗോ ലോഞ്ച് ചെയർമാൻ ഷുക്കൂർ കിനാലൂർ നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാന്ത് തോമസ് ബിസിനസ്സ് പ്ലാൻ അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ. സന്തോഷ് ശ്രീധർ, മെഹറൂഫ് മണലൊടി, കെ വി സക്കീർ ഹുസൈൻ സംസാരിച്ചു. കെ സുരേഷ് സ്വാഗതവും രാജേഷ് ശർമ്മ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് കലോപ്പൊയിൽ ചെറിയായത്ത് കുഞ്ഞിമ്മയ്യ അന്തരിച്ചു

Next Story

കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസിന് ഇരട്ടി മധുരം

Latest from Local News

കൊയിലാണ്ടിയിൽ കെ.എം.എയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയും ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി

ദേശീയപാതയിലെ യാത്രാദുരിതം: അടിയന്തര പരിഹാരത്തിന് എൻ.എച്ച്.എ.ഐയുടെ ഉറപ്പ്

വടകര: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി.

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം (4:00 PM to