അരിക്കുളം:അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ സംസ്കാരിക ഉത്സവമായ ദൃശ്യം 2025 രണ്ടാം ദിവസം സാംസ്കാരിക സായാഹ്നം ഡോ:സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാദ്യാസ സ്റ്റാൻിംഗ് കമ്മറ്റി ചെയർമാൻ കെ.അബിനീഷ് അധ്യക്ഷത വഹിച്ചു. സി.എം ഷിജു, ടി. എം. രജില, എൻ.എം ബിനിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻ എൻ.വി നജീഷ് കുമാർ എന്നിവർ സംസാരിച്ചു.
ശീതൾ എസ് കുമാർ അവതരിപ്പിച്ച സോപാനസംഗീതം, കൗശിക് ആൻഡ് ടീം നയിച്ച മ്യൂസിക്കൽ ബാൻഡ് കെ എൽ എക്സ്പ്രസ് എന്നിവ കാണികൾക്ക് വിരുന്നായി. സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി റെയിൻബോ പോളിക്ലിനിക് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻിംഗ് കമ്മറ്റി ചെയർമാൻ കെ.അബിനീഷ് ഉദ്ഘാടനം ചെയ്തു.
മൂന്നാം ദിന പരിപാടികൾ
ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ഗോദമൂരി പശു പണിയൻ ആൻഡ് ആദി വേടൻ അരങ്ങേറും. അഞ്ചുമണിക്ക് സാംസ്കാരിക സായാഹ്നം സിനിമ പ്രവർത്തക വിധു വിൻസെന്റ് ഉദ്ഘാടനം ചെയ്യും. ആറുമണിക്ക് പി.കെ ഹരീഷ് നമ്പ്യാർ കിള്ളികുറിശ്ശിമംഗലം അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. തുടർന്ന് അംബിക മോഹനും സംഘവും അവതരിപ്പിക്കുന്ന കേരള നടനം. ഒമ്പതുമണിക്ക് ചൂരക്കൊടി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ശിവ രഞ്ജിനി ശിവറാം കുച്ചിപ്പുടി, കോയ കാപ്പാട് ആൻഡ് ടീം ഒരുക്കുന്ന ദഫ് മുട്ട്, മണിപ്പൂരി കലാകാരന്മാരുടെ മണിപ്പൂരി ഡാൻസ് എന്നിവ അരങ്ങേറും.