തെരുവു വിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കീഴറ സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കീഴറ വള്ളുവൻ കടവിന് സമീപമാണ് അപടകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സോളാർ പാനൽ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്.
