ലോക ലഹരിവിരുദ്ധ ദിനത്തില്‍ (ജൂണ്‍ 26) ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘ടു മില്യണ്‍ പ്ലഡ്ജ്’ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെയും ബോധവത്കരണ ക്യാമ്പയിന്റെയും പ്രചാരണാര്‍ഥം ജനപ്രതിനിധികളുടെ നൈറ്റ് മാര്‍ച്ച് നടത്തി. വൈകീട്ട് ഏഴിന് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പുതിയസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
മേയര്‍ ബീന ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, പി ടി എ റഹീം, കെ എം സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സിറ്റി പോലീസ് കമീഷണര്‍ ടി നാരായണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സെക്രട്ടറി ടി ജി അജീഷ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍ എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എം പി ബാബു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി ജി ജോര്‍ജ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി സുരേന്ദ്രന്‍, വി പി ജമീല, പി പി നിഷ, കെ വി റീന എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം ജനപ്രതിനിധികള്‍ പങ്കെടുത്തു.
ജൂണ്‍ 26ന് ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ 20 ലക്ഷം പേര്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കും. പരിപാടിയുടെ ഭാഗമായി ഇന്ന് (ചൊവ്വ) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യുവജന ശില്‍പശാല ജില്ലാ പഞ്ചായാത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.