മാർച്ചിൽ നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് https://results.hse.kerala.gov.in/results/check-result/14 വഴി ഫലം പരിശോധിക്കാം. നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം പരിശോധിക്കാം. NSQF +1 ഇംപ്രൂവ്‌മെന്റ്ഫലം https://results.hse.kerala.gov.in/results/check-result/15 വഴി അറിയാം. VHSE +1 ഇംപ്രൂവ്‌മെന്റ് ഫലം https://results.hse.kerala.gov.in/results/check-result/16 വഴി അറിയാം. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ PDF ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത PDF തുറക്കാൻ പാസ്‌വേഡ് നൽകണം. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും (DOB) ചേർന്നതാണ് പാസ്‌വേഡ്. (പാസ്‌വേഡ് = രജിസ്റ്റർ നമ്പർ + DOB (DDMMYYYY ഫോർമാറ്റിൽ) രജിസ്റ്റർ നമ്പർ 1234567 ഉം DOB: 01/01/2000 (DD/MM/YYYY) ഉം ആണെങ്കിൽ പാസ്‌വേഡ് 123456701012000 ആയിരിക്കും.
വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അവസരമുണ്ട്. പുനർമൂല്യനിർണ്ണയം-500 രൂപ/പേപ്പർ സൂക്ഷ്മപരിശോധന-100 രൂപ/പേപ്പർ ഫോട്ടോകോപ്പി-300 രൂപ/പേപ്പർ