പയ്യോളി : പെരുമാൾ താഴെ പി ടി കമാൽ അന്തരിച്ചു. പയ്യോളി ബസ് സ്റ്റാൻഡിലെ റിച്ചു ഫാൻസി ഉടമയാണ്. ഭാര്യ: നഫീസ വെട്ടിപ്പാണ്ടി. മക്കൾ: റുബീന, റമീസ് (ഖത്തർ), റിസ്‌വാന. മരുമക്കൾ: ഉമൈർ (ഖത്തർ), അൻസാബ് (ഖത്തർ) ഫരീദ (എടച്ചേരി) സഹോദരങ്ങൾ: പരേതരായ പെരുമാൾ താഴെ അസൈനാർ, വാഴെ പൊയിൽ മറിയോമ്മ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കീഴൂർ ജുമാ മസ്ജിദിൽ. ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് തിക്കോടി മീത്തലെ ജുമാത് പളളി ഖബർസ്ഥാനിൽ.