വിദ്യാലയങ്ങളിലെ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ച്  തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ 2025 ജനുവരി 30 നാണ് സമിതിയെ നിയോഗിച്ചത്. ഈ സമിതി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി  ആശയ വിനിമയം നടത്തിയാണ് സമയബന്ധിതമായി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഈ റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാദമിക വർഷം തന്നെ നടപ്പിലാക്കുന്ന കാര്യം ആലോചിക്കും.

എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വി പി ജോഷിത്, അഡോളസെന്റ് ആൻഡ് മെന്റൽ ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ എസ് ഫെറ്റിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. ദീപ ഭാസ്‌കരൻ, കൈറ്റിലെ സീനിയർ കൺസൾട്ടന്റ് ഡോ. പി കെ ജയരാജ്, എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ ഡോ. എൻ പി നാരായണനുണ്ണി എന്നിവരാണ് സമിതി അംഗങ്ങൾ.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം

Next Story

ഹയർസെക്കന്ററി സ്ഥലംമാറ്റവും നിയമനവും; നടപടികൾ പൂർത്തിയായി

Latest from Main News

നാളെ നാല് മണിക്ക് കേരളത്തിൽ 14 ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തും

പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ കേരളത്തിൽ 14

ഹയർസെക്കന്ററി സ്ഥലംമാറ്റവും നിയമനവും; നടപടികൾ പൂർത്തിയായി

ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും  മേയ് 31 നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ച ഹൈസ്‌കൂളിലെ

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

ദേശീയപാത 66-ന്റെ റീച്ചുകൾ സംസ്ഥാനത്ത് പലയിടത്തും ഗതാഗതത്തിനായി സജ്ജമായിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല റീച്ചുകളുമാണ് ഇങ്ങനെ ഗതാഗതത്തിനായി

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ അധികൃതർ