ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

ദേശീയപാത 66-ന്റെ റീച്ചുകൾ സംസ്ഥാനത്ത് പലയിടത്തും ഗതാഗതത്തിനായി സജ്ജമായിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല റീച്ചുകളുമാണ് ഇങ്ങനെ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്. ആറ് വരിയിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടമുണ്ടാകും. നേരിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിമാറും.

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍.  ഒരു ദിശയിൽ മൂന്ന് വരി വീതമാണ് ഉണ്ടാകുക. ഇവ പ്രത്യേകം ലൈന്‍ വരച്ച് വേര്‍തിരിച്ചിട്ടുണ്ടാവും. ഏത് ദിശയിലേക്കാണോ പോകുന്നത് അതിന്റെ ഏറ്റവും ഇടത് ഭാഗത്തെ ലൈന്‍ ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ് ഓടിക്കുന്ന മറ്റ് വാഹനങ്ങള്‍ക്കുമാണ്. ചരക്ക് ലോറികള്‍, ഓട്ടോ റിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം ഈ ലൈനിലൂടെ വേണം സഞ്ചരിക്കാന്‍. മധ്യഭാഗത്തെ ലൈന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ളതാണ്. കാര്‍, ജീപ്പ്, മിനി ട്രക്ക്, മിനി വാന്‍ തുടങ്ങിയവ ഇതിലൂടെ പോകും. ഇടത് ലൈനിലുള്ള വാഹനത്തിന് മുന്നിലുള്ള വാഹനത്തെ മറികടക്കാനും മധ്യഭാഗത്തെ ലൈന്‍ ഉപയോഗിക്കാം. മറികടക്കാന്‍ അല്ലാതെ വേഗത കുറച്ച് പോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും മധ്യഭാഗത്തെ ലൈന്‍ ഉപയോഗിക്കരുത്.

ഏറ്റവും വലതുവശത്തുള്ള മൂന്നാമത്തെ ലൈന്‍ അടിയന്തരമായി പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള എമർജൻസി വാഹനങ്ങള്‍ക്കുള്ളതാണ്. രണ്ടാമത്തെ ലൈനിൽ പോകുന്ന വാഹനങ്ങളെ മറികടക്കാനും ഈ ലൈൻ ഉപയോഗിക്കാം. പിറകിലുള്ള വാഹനങ്ങള്‍ക്ക് കൃത്യമായി സൂചനകള്‍ നല്‍കിയും വാഹനത്തിലെ കണ്ണാടി നോക്കിയും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ആറ് വരി പാതയിലൂടെ വാഹനമോടിക്കാം.

Leave a Reply

Your email address will not be published.

Previous Story

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി

Next Story

കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു

Latest from Main News

നാളെ നാല് മണിക്ക് കേരളത്തിൽ 14 ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തും

പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ കേരളത്തിൽ 14

ഹയർസെക്കന്ററി സ്ഥലംമാറ്റവും നിയമനവും; നടപടികൾ പൂർത്തിയായി

ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും  മേയ് 31 നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

വിദ്യാലയങ്ങളിലെ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ച ഹൈസ്‌കൂളിലെ

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ അധികൃതർ