സ്‌കൂൾ വാർഷിക പരിപാടികൾ അടക്കമുള്ളവ സ്കൂൾ പ്രവർത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്ന ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

സ്‌കൂൾ വാർഷിക പരിപാടികൾ അടക്കമുള്ളവ സ്കൂൾ പ്രവർത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്ന ഉത്തരവുമായി ബാലാവകാശ കമ്മിഷൻ. കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ ആണ് ഉത്തരവിറക്കിയത്. ഇത്തരം പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ.

പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദ്ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഓരോ സ്‌കൂളിലും ഉണ്ടാവണം. പഠനത്തിന്റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തവും കുട്ടികൾക്ക് മാനസിക സമ്മർദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണമെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു. സ്‌കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക് ഉച്ചമുതൽ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.

Leave a Reply

Your email address will not be published.

Previous Story

മേലൂർ പൊക്കിണാരി രവീന്ദ്രകുറുപ്പ് അന്തരിച്ചു

Next Story

എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി

Latest from Main News

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയത് 50 വർഷം

സിപിഐ സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിൽ സ്വീകരണം

കോഴിക്കോട്: സി പി ഐ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന

കേരളം ഒന്നാമതായി തുടരണം- മുഖ്യമന്ത്രി പിണറായി വിജയൻ; ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ്. ഈ സ്ഥിതി തുടരാനാകണമെന്ന് മുഖ്യമന്ത്രി പിണറായി

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി- ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

താമരശ്ശേരി:  മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ

മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്:മലബാറിൻ്റെ സമഗ്ര ടൂറിസം വളർച്ച ലക്ഷ്യമാക്കി കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം.കെ. രാഘവൻ