പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ച ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്. ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

ജാഫർ ഖാൻ കോളനി ചാന്ദിനിയിൽ ഡോ. പി.എം. വാസുദേവൻ നമ്പീശൻ അന്തരിച്ചു

Next Story

വിദ്യാലയങ്ങളിലെ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

Latest from Main News

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ….

 ആദ്യഘട്ടത്തില്‍ സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്നത് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അമ്പതോളം ഹോട്ടലുകള്‍ തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ