ലഹരി വിതരണക്കാർക്കെതിരെയും മാഫിയകൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് എലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ പറഞ്ഞു. എലത്തൂർ സി.എം.സി ഗേൾസ് ഹൈസ്കൂളിൽ രണ്ടുദിവസം നീണ്ടു നിന്ന നാടക ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എലത്തൂരും സമീപപ്രദേശങ്ങളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപനത്തിൽ കുട്ടികൾ ലഹരിക്കെതിരെ ‘നിഴലും നിലാവും ‘എന്ന നാടകം അവതരിപ്പിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ ഡോ. വി.എൻ.സന്തോഷ് കുമാർ ക്യാമ്പിന്റെ ഡയറക്ടർ ആയിരുന്നു. സമാപന സമ്മേളനത്തിൽ പ്രധാന അധ്യാപിക ഷീബ ബാലൻ വി.സി അധ്യക്ഷയായിരുന്നു. പെരച്ചൻ മാസ്റ്റർ, ഷീജ, അജീഷ് കുമാർ, വിഭൂതി കൃഷ്ണ, മുസ്തഫ പി.ടി, ബിന്ദു കെ.പി, ശുഭലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.