പൊതുവിപണിയിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കി സപ്ലൈക്കോയും സിവില്‍ സപ്ലൈസും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വിലക്കുറവില്‍ സ്‌കൂള്‍, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പ്. പൊതുവിപണിയില്‍ 81 രൂപയുള്ള നോട്ട്ബുക്ക് 50 രൂപക്ക് ഇവിടെ ലഭിക്കും. 420 രൂപ വരെ വിപണി വിലയുള്ള കുടകള്‍ 380 രൂപക്ക് ലഭിക്കും. 160 പേജുള്ള ബുക്കിന് 25 രൂപയും 200 പേജുള്ളതിന് 40 രൂപയുമാണ് വില. പേപ്പര്‍ റോള്‍ 59 രൂപക്ക് വാങ്ങാം.
ബാഗ്, കുട, പെന്‍, പെന്‍സില്‍, സ്ലേറ്റ്, ബോക്സ്, വാട്ടര്‍ബോട്ടില്‍ തുടങ്ങിയവയും ഇവിടെയുണ്ട്. ബ്രാന്റഡ് ഉല്‍പന്നങ്ങളാണ് വില്‍പ്പനക്കുള്ളത്. കേരളത്തിന്റെ സ്വന്തം ത്രിവേണി, ദിനേശ് ബ്രാന്റുകളുടെ ഉല്‍പന്നങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. മേള കാണാന്‍ എത്തുന്നവര്‍ക്ക് കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കിയിരിക്കുന്നത്. പൊതുവിപണിയിലേതിനേക്കാള്‍ 14 മുതല്‍ 40 ശതമാനം വരെയാണ് വിലക്കുറവ്.
സപ്ലൈക്കോ ഉല്‍പന്നങ്ങളും വിലക്കുറവില്‍ ലഭിക്കും. മസാലപ്പൊടികള്‍, സോപ്പ്, സോപ്പ് ഉല്‍പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ഇവിടെനിന്ന് വാങ്ങാം. നെയ്യ്, ലിക്വിഡ് സോപ്പ് തുടങ്ങിയവക്കാണ് കൂടുതല്‍ വിലക്കുറവ്. അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ സപ്ലൈക്കോ സ്റ്റാളിലും തിരക്കാണ്.