പയ്യോളി: കൊളവിപ്പാലം കോട്ടക്കടപ്പുറം ജലാശയത്തിൽ ടൂറിസം വകുപ്പിന്റെ ഭാഗമായുള്ള പെടൽ ബോട്ട്, റൊബോട്ടുകളുടെ ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ നിർവഹിച്ചു. ക്ഷേമസഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ മത്സ്യഫെഡ് സഹായത്തോടെയാണ് നടന്നത് .
സംഘം പ്രസിഡണ്ട് സി. എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .പയ്യോളി മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹിമാൻ സർവ്വീസുകളുടെ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തി. മത്സ്യഫെഡ് ബോർഡ് അംഗം വി. കെ മോഹൻദാസ് മുഖ്യാതിഥിയായി.
,
സംഘത്തിലെ മുൻകാല പ്രസിഡൻറ് മാരായ ടി വി നാരായണൻ, വി കെ ഗോപാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത ഗായകരായ ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിപിൻ നാഥ് പയ്യോളി ,താജുദ്ദീൻ വടകര എന്നിവരെ അനുമോദിക്കുകയും ചെയ്തു. നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫ്രണ്ട്സ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാന സദസും അരങ്ങേറി. കൗൺസിലർ നിഷ ഗിരീഷ് സ്വാഗതവും ടിം. കെ കണ്ണൻ നന്ദിയും രേഖപ്പെടുത്തി
Latest from Local News
കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണു സ്ത്രീ മരിച്ച സംഭവത്തിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു യൂത്ത് കോൺഗ്രസ്സ്
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി. കൂടെ നടന്നവരുംകൂടെ കഴിഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ
വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന മത്സരം നടന്നു. ലൈബ്രറി പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ
കൊയിലാണ്ടി: മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു. ബസ് സ്റ്റാൻ്റിന്