കൊയിലാണ്ടി: താങ്ങു വില നൽകാമെന്ന് വാഗ്ദാനം നൽകിയ കേന്ദ്ര സർക്കാർ വാക്കുപാലിക്കണമെന്നും വന്യജീവി ആക്രമണം മൂലം കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ബാധ്യസ്ഥരായ കേന്ദ്ര സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി നിൽക്കുന്ന അവസ്ഥ അവസാനിപ്പിച്ച് നിയമ ഭേദഗതികളിലൂടെ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും
ഐക്യകർഷക സംഘം മലബാർ മേഖലാ നേതൃസംഗമം ആവശ്യപ്പെട്ടു. റഷീദ് പുളിയഞ്ചേരിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പേട്ട സജീവ്, പ്രസിഡണ്ട് വിജയദേവൻ പിള്ള എന്നിവർ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. തോമസ് വാഴക്കാല , അഡ്വ ജവഹർ മനോഹർ, നിശ്ചലാനന്ദൻ, ഗോവിന്ദൻകുട്ടി, അഷ്റഫ് കെ പി, എന്നിവർ സംസാരിച്ചു. കാസർക്കോഡ്,കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു. ജൂൺ 13, 14 തിയ്യതികളിൽ പഞ്ചാബിലെ ഖന്നയിൽ നടക്കുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ കർഷകരും അണി ചേരണമെന്നും നേതൃത്വസംഗമം ആവശ്യപ്പെട്ടു.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ