‘കുളിർമ’ ബോധവത്ക്കരണ പരിപാടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ സംഘടിപ്പിച്ചു

ചേർത്തല ശ്രീ നാരായണ കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും എനർജി മാനേജ്മെന്റ് സെന്റർ, കേരള എന്നിവയുടെ നേതൃത്വത്തിൽ ‘കുളിർമ’ ബോധവത്ക്കരണ പരിപാടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സുദർശന ഭായി ഉദ്ഘാടനം നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ സുധ സുരേഷ്, എസ്. ഷിജി, ശ്രീലത പി.എസ്സ്, മിനി ബിജു, യു.എസ് സജീവ( മെമ്പർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ സംസാരിച്ചു. ഇ എം.സി. റിസോഴ്സ് പേഴ്സൺ ഡോ. ബിന്ദു ഒ (ശ്രീനാരായണ കോളേജ്, ചേർത്തല) വിഷയാവതരണം നടത്തി. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. രശ്മി വി, ഡോ.റ്റി.പി. ബിന്ദു( പ്രിൻസിപ്പാൾ, എസ്.എൻ കോളേജ്, ചേർത്തല) എന്നിവർ പങ്കെടുത്തു.  ദീപ ഏ ഡി ( എസ്.എൻ കോളേജ്, ചേർത്തല) കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published.