മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മൂന്ന് ഗ്രാം എംഡിഎംഎയുമായി നടേരി മഞ്ഞളാട് പറമ്പിൽ ഹബീബിനെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു. ഹബീബിന്റെ കൈവശത്തിൽ നിന്ന് കൊയിലാണ്ടി പൊലീസ് മൂന്നു ഗ്രാം എംഡി എം എ പിടികൂടി. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ എസ് ഐ പ്രദീപൻ, എ എസ് ഐ ബിജുവാണിയംകുളം, അനഘ, ഡാൻസാഫ് അംഗങ്ങളായ ഷാജി, ബിനീഷ്, ഷോബിത്ത് എന്നിവരും ചേർന്ന് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിലാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. 19 ഗ്രാം എംഡിഎംഎ കൈവശം വെച്ച കാവുംവട്ടം സ്വദേശി മുഹമ്മദ് ഹാഷിമിൻ്റെ സംഘത്തിലെ പ്രധാന കണ്ണിയാണ് ഹബീബെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്.പി കെ. ഇ. ബൈജു വിൻ്റെ കീഴിലുള്ള നാർക്കോട്ടിക് സേനാവിഭാഗവും കൊയിലാണ്ടി പോലീസും ശക്തമായ ഇടപെടലാണ് ലഹരിക്കെതിരെ നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വീടുകളും സ്ഥാപനങ്ങും കേന്ദ്രീകരിച്ച് റെയ്ഡുകൾ തുടരുന്നതാണ്.

Leave a Reply

Your email address will not be published.