അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വർഷത്തെ നീറ്റ് – യു.ജി പ്രവേശന പരീക്ഷ നാളെ (മെയ് 4) രാജ്യത്തെയും വിദേശത്തേയും വിവിധ കേന്ദ്രങ്ങളിലായി നടക്കും. നാളെ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ. ഇന്ത്യയിലെ 552 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. ഇതിനു പുറമെ 14 വിദേശനഗരങ്ങളിലും പരീക്ഷ നടക്കും. നാളെ നടക്കുന്ന പരീക്ഷയിൽ 23 ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കും.
രാജ്യത്തെ 780 മെഡിക്കൽ കോളജുകളിലായി ആകെ 1,18,190 എംബിബിഎസ് സീറ്റുകളും 329 ഡെന്റൽ കോളജുകളിലായി ബിഡിഎസിന് ഉദ്ദേശം 28,000 സീറ്റുകളും ഉണ്ട്. ഇതിന് പുറമെ ബിഡിഎസ്, ആയുർവേദമടക്കമുള്ള മെഡിക്കൽ ബിരുദകോഴ്സുകൾ, വെറ്ററിനറി, അഗ്രികൾചർ അനുബന്ധ കോഴ്സുകളിലെ പ്രവേശനവും നീറ്റ് യുജി റാങ്ക് പട്ടിക പരിഗണിച്ചാണ് നടത്തുക. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് https://neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാം.