അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായുള്ള രുക്മിണി സ്വയംവര ഘോഷയാത്ര നടുവത്തൂർ ശ്രീ പരദേവതാ ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച് യജ്ഞവേദിയിൽ എത്തിച്ചേർന്നു. നാദസ്വരത്തിൻ്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ ബാലികാ ബാലൻമാരും ഘോഷയാത്രയ്ക്ക് മിഴിവേകി. സ്നേഹ ശശീന്ദ്രനാണ് രുക്മിണീ വേഷധാരിയായത്. സതീദേവി കൈലാസ്, പുഷ്പലത ഉത്രാടം, സ്മിത പള്ളിക്കൽ, ശൈലജ നന്ദനം, ഭാമാവതി രവീന്ദ്രൻ, ധ്യാന പള്ളിക്കൽ, സി.എം.പുഷ്പവല്ലി, ഗൗരി സ്രാമ്പിയിൽ, വിഷ്ണുപ്രിയ വിഷ്ണു പ്രസാദ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് മേലമ്പത്ത് വാസു കിടാവ്, സെക്രട്ടറി സി.എം. പീതാംബരൻ, സപ്താഹ സമിതി ചെയർമാൻ എൻ.കെ. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ കൗസ്തുഭം, ശ്രീകുമാർ മേലമ്പത്ത് എന്നിവർ നേതൃത്വം നൽകി. കരിവള്ളൂർ മരക്കാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരിയാണ് സപ്താഹ ആചാര്യൻ. സപ്താഹം മെയ് 4 ഞായറാഴ്ച സമാപിക്കും.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം