തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടും ആനച്ചമയ പ്രദർശനവും ഞായറാഴ്ച നടക്കും. സന്ധ്യക്ക് ഏഴ് മണി മുതൽ 8.30 വരെയാണ് സാമ്പിൾ വെടിക്കെട്ട്. ആദ്യം തിരുവമ്പാടി വിഭാഗവും തുടർന്ന് പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തും. ഷൊർണൂർ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യുന്ന ആനച്ചമയ പ്രദർശനം തിങ്കളാഴ്ചയും തുടരും. ഞായറാഴ്ച രാവിലെ 10.30 മുതൽ രാത്രി 12 വരെയും തിങ്കളാഴ്ച 9.30 മുതൽ 12 വരെയുമാണ് പ്രദർശനം. പാറമേക്കാവിന്റെ ചമയ പ്രദർശനം ക്ഷേത്രം അഗ്രശാലയിൽ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചമയ ശിൽപികൾക്ക് ഉപഹാരം സമ്മാനിക്കും. രാത്രി 10 വരെയാണ് പ്രദർശനം. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ രാത്രി 12 വരെയും പ്രദർശനമുണ്ട്.
Latest from Main News
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ
വിദ്യാര്ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില് നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. നാലു
സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ
നടുവേദനയെ തുടര്ന്ന് കീ ഹോള് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില് ആലുവ രാജഗിരി ആശുപത്രിയ്ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന്