പേരാമ്പ്ര : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ പാലേരി പയ്യോളി അങ്ങാടിയിൽ ദേശീയ റഗ്ബി താരം മുഹമ്മദ് അനസ് കയനയിലിന് നൽകി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, സലിം മിലാസ്, സി കെ ജറീഷ്, മുനീർ കുളങ്ങര, പി ടി അബ്ദുറഹിമാൻ, ലത്തീഫ് തുറയൂർ, കട്ടിലേരി പോക്കർ ഹാജി, ഹംസ കൊയിലോത്ത്, ഫൈസൽ പി ടി, അഫ്‌നാസ് കുയിമ്പിൽ, എം എം അസ്‌ലം, ഹസീബ് എ കെ, റിയാസ് വി പി, റംഷിദ് അത്തിക്കോളി എന്നിവർ സംസാരിച്ചു.