അരിക്കുളം:ആയിരം വേദികളിൽ കയറി പ്രസംഗിക്കുന്നതിനേക്കാൾ വലുതാണ് ഒരു പൊതു പ്രവർത്തകന് ഏതെങ്കിലുമൊരു പുണ്യകർമ്മത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ കിട്ടുന്ന മന:സന്തോഷമെന്ന് ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പട്ടു.അരിക്കുളം വാകമോളിയിൽ വരപ്പുറത്ത് ബിന്ദുവിനും,കുടുംബത്തിനും കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അരിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു.ആവള മുഹമ്മദ് സ്വാഗതവും സനൽ പി വാകമോളി നന്ദിയും പറഞ്ഞു.സി രാമദാസ്,എം.കെ അബ്ദുറഹ്മാൻ മാസ്റ്റർ,മുസ്തഫ നന്മന,അബ്ദുൽ സലാം തറവട്ടത്ത്,മൻസൂർ തറവട്ടത്ത്,അഡ്വ:ടി.പി മുഹമ്മദ് ബഷീർ,അഷറഫ് പുളിയനാട്,സി.കെ മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.പ്രദേശത്തിനുവേണ്ടി നിയാസ് വാകമോളി പൊന്നാട അണിയിച്ചു.വി.പി.കെ ലത്തീഫ്,സി.കെ സജീർ,മുജീബ് വരപ്പുറത്ത് നേതൃത്വം നൽകി.
Latest from Local News
കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.