വീടിന് ഭീഷണിയായ മരം പോലീസ് സംരക്ഷണത്തിൽ പഞ്ചായത്ത് അധികൃതർ മുറിച്ച് മാറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ വീടിന് ഭീഷണിയായി വളർന്ന മരം മുറിച്ച് മാറ്റാൻ സിറാജ് കോയിക്കൽ എന്നയാൾ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിരുന്നു. അയൽവാസിയായ ഹമീദിൻ്റെ പറമ്പിലാണ് മരം ഉണ്ടായിരുന്നത് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ പരാതി പരിഹാര കമ്മിറ്റി രണ്ട് കൂട്ടരെയും വിളിച്ച് ചേർത്തങ്കിലും എതിർ കക്ഷി യോഗത്തിൽ പങ്കെടുക്കുകയോ ഗ്രാമപഞ്ചായത്ത് മരം മുറിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും തയാറായില്ല. ഇതേ തുടർന്ന് പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് സെക്രട്ടറി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കൊയിലാണ്ടി പോലിസിൻ്റെ സാന്നിധ്യത്തിൽ അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ, എച്ച്.സി. ഷിജു, എൽഡി ക്ളർക്ക് ആദർശ് എന്നിവരുടെ നേതൃത്വത്തിൽ മരം മുറിക്കുകയാണുണ്ടായത്. ഇതിന് വന്ന ചെലവുകൾ ഹമീദിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം
അത്തോളി :കുടക്കല്ല് വരിയം പുനത്തിൽ ജാനു അമ്മ (90) അന്തരിച്ചു. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ വരിയം പുനത്തിൽ മാധവൻ
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ‘എൻ്റെ കേരളം’ പ്രദർശന-വിപണന മേള, കുടുംബശ്രീ ദേശീയ സരസ് മേള എന്നിവയുടെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 04 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ (24) 2.അസ്ഥി
കൊയിലാണ്ടി: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം പുറക്കാട് അകലാപ്പുഴയിൽ നടന്നു. ഐആർഎംയു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ്