കൊയിലാണ്ടി: വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്നും എംഡി എം എ പിടികൂടി. യുവാവ് അറസ്റ്റിലായി നടേരി കാവും വട്ടം കൊല്ലോറത്ത് ഹൗസ് മുഹമ്മദ് ഷാഫി 35 യുടെ വീട്ടിൽ പോലീസ്നടത്തിയ റെയ്ഡിൽ വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് 18.19 ഗ്രാം എംഡി എം എ യുമായി. ഷാഫിയെ പോലീസ് അറസ്റ്റു ചെയ്തു.
കണ്ണൂർ റേയ്ഞ്ച് എൻഡിപിഎസ് ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇബൈജു വിന്റെ നിർദ്ദേശപ്രകാരം വടകര ഡി വൈ എസ് പി ഹരി പ്രസാദ്, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ മാരായ പ്രദിപൻ, മനോജ്, എ.എസ്- ഐ. വിജു വാണിയംകുളം, സി.പി.ഒ ബി ജീഷ് ,ഷമീന , ഡ്രൈവർ ഒ കെ. സുരേഷ് , ഗം’ഗേഷ്, ഡാൻസാഫ് അംഗം ഷോബിത്ത്തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും