കൊയിലാണ്ടി: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം പുറക്കാട് അകലാപ്പുഴയിൽ നടന്നു. ഐആർഎംയു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പറഞ്ഞു. ജില്ല പ്രസിഡൻ്റ് കുഞ്ഞബ്ദുള വാളൂർ അധ്യക്ഷനായ. ജില്ല പഞ്ചായത്ത് അംഗം പി.പി. ദുൽക്കിഫിൽ, സിപി എം പയ്യോളി ഏരിയാ സെക്രട്ടറി എം.പി.ഷിബു, ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ഐആർഎംയു സംസ്ഥാന നേതാക്കളായ ഉസ്മാൻ അഞ്ച് കുന്ന്, കെ.പി. അഷറഫ് ,പ്രസാദ് കാടാം കോട്, സുനിൽ കോട്ടൂർ, ദേവരാജ് കന്നാട്ടി , ജില്ല സെക്രട്ടറി പി.കെ പ്രിയേഷ് കുമാർ, കെ ടി കെ റഷീദ് എന്നിവർ സംസാരിച്ചു. മീഡിയ ഓപ്പൺ ഫോറം ഐആർഎംയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉസ്മാൻ അഞ്ച് കുന്ന് ഉദ്ഘാടനം ചെയ്തു. യു.ടി ബാബു അധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ, സി.കെ. ബാലകൃഷ്ണൻ, രവി എടത്തിൽ, ടി.എ.ജുനൈദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂർ(പ്രസിഡൻ്റ്), പി.കെ പ്രിയേഷ് കുമാർ (സെക്രട്ടറി), കെ.ടി.കെ റഷീദ് (ട്രഷറർ), ദേവരാജ് കന്നാട്ടി, പി.എം.സുനന്ദ (വൈ. പ്രസിഡൻ്റുമാർ), എ.പി. സതീഷ് , അനുരൂപ് പയ്യോളി (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രാദേശിക മാധ്യമ പ്രവർത്തകൾക്ക് പ്രത്യേക ക്ഷേമനിധിയും ഇൻഷുറൻസും ഏർപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Latest from Local News
കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.