എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും സംയുക്തമായി ‘കുളിർമ’ ബോധവൽക്കരണ പരിപാടി വടകര നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കുന്ന വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള മേൽക്കൂര ശീതീകരണ സാങ്കേതിക വിദ്യകളുടെ പ്രചാരണാർത്ഥമാണ് ‘കുളിർമ, എന്ന പേരിലുള്ള പദ്ധതി ഇ.എം.സി. നടപ്പിലാക്കി വരുന്നത്.
വടകര ടൗൺ അർബൻ സൊസൈറ്റി ഹാളിൽ നടന്ന ബോധവത്ക്കരണ പരിപാടി വടകര മുൻസിപ്പൽ വൈസ് ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണ പ്രവർത്തനം ജീവിതശൈലിയുടെ ഭാഗമാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ കെ.കെ. വനജ, കെ. കെ. രഞ്ജിത്ത്, പത്മനാഭൻവേങ്ങേരി, വി.പി.സനീബ് കുമാർ, സി. വിനോദൻ, ഷീജ എം.കെ, വിജയൻ കെ.എന്നിവർ പ്രസംഗിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റൻ്റ് എഞ്ചിനിയർ വിനോദൻ കെ. ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ സംസാരിച്ചു. പി.ഐ. അജയൻ കുളിർമ്മ പദ്ധതിയെ പറ്റി വിശദീകരിച്ചു.