കൊയിലാണ്ടി മേഖലയിൽ കനത്ത കാറ്റും മഴയും മരങ്ങൾ വീണു വൈദ്യുതി ലൈൻ പൊട്ടി

കൊയിലാണ്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായ മഴയും ഉണ്ടായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു .കൊല്ലം മേഖലയിൽ തെങ്ങ് വീണ് വീടുകൾക്ക് നാശം നഷ്ടം ഉണ്ടായിട്ടുണ്ട്. മരങ്ങൾ വീണു വൈദ്യുതി ലൈൻ പൊട്ടിയതിനെ തടർന്ന് വൈദ്യുത വിതരണം താറുമാറായി. വെള്ളിയാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ ലൈൻ പെട്ടി വീണതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. വിവിധിയിടങ്ങളിൽ ലൈനുകളിലേക്ക് മരങ്ങൾ വീണ് പോസ്റ്റുകൾ പൊട്ടിയിട്ടുണ്ട്. കൊല്ലത്തും പാലക്കുളത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു.

Leave a Reply

Your email address will not be published.