അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അരിക്കുളം: ഇന്നലെ വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റത്തും അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. മേൽക്കൂര ഏതാണ്ട് മുഴുവനായും തകർന്നിട്ടുണ്ട്. കൂടാതെ അസ്ഥിവാരത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെങ്ങ് വീണ സമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാത്തതുകാരണം വൻദുരന്തമാണ് ഒഴിവായത്.

പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി, വില്ലേജ് ഓഫീസർ രേഷ്മ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായുള്ള രുക്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയിൽ എത്തിച്ചേർന്നു

Next Story

സിറാസ് പ്രൊജക്ടിന് ബഹ്റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി

Latest from Local News

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു

നടുവണ്ണൂർ: ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു.