പുറക്കാട് വിദ്യാ സദനം എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ് ) ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് പ്രൊജക്ടിന് ശാന്തിസദനം ബഹ്റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി. ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, സഹഭാരവാഹികളായ അഫ്സൽ കളപ്പുരക്കൽ, ജാബിർ മുണ്ടാളി എന്നിവർ ചേർന്ന് സിറാസ് ജനറൽ സെക്രട്ടറി വി.കെ അബ്ദുൽ ലത്തീഫിന് ഫണ്ട് കൈമാറി. സി.ഹബീബ് മസ്ഊദ് അധ്യക്ഷനായി.
ശാന്തിസദനം പ്രിൻസിപ്പൽ മായ എസ്.രാജൻ കൊളാവിപ്പാലം, കെ.കെ നാസർ, കെ.പി വഹാബ് മാസ്റ്റർ, കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ശാന്തിസദനം മാനേജർ പി.എം അബ്ദുൽ സലാം ഹാജി സ്വാഗതവും സിറാസ് സെക്രട്ടറി എം.ടി ഹമീദ് നന്ദിയും പറഞ്ഞു.