കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ, അഷ്ടബന്ധ നവീകരണ സഹസ്ര കലശം 2025 മെയ് 4 മുതൽ 12 വരെ നടക്കുകയാണ്. ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം നടക്കുന്ന പ്രസ്തുത പുണ്യകർമ്മത്തിന് ക്ഷേത്രവും പ്രദേശവും ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ബ്രഹ്മശ്രീ തീയ്യന്നൂർ പ്രമോദ് നമ്പൂതിരി (മുൻ ഗുരുവായൂർ മേൽശാന്തി) തുടങ്ങി പതിനഞ്ചോളം താന്ത്രികാചാര്യന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
കൂടാതെ കലശ ദിവസങ്ങളിൽ ഭജൻസ്, ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ, സോപാനസംഗീതം, വയലിൻ കച്ചേരി, വിഷ്ണു സഹസ്രനാമ പാരായണം, നാരായണീയ പാരായണം മുതലായ ക്ഷേത്ര ആധ്യാത്മിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 12-5-25 ന് ആണ് സഹസ്രകലശം നടക്കുന്നത്. പ്രസ്തുത ദിവസങ്ങളിൽ മുഴുവൻ ഭക്തജനങ്ങളുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നവീകരണ കലശം ചെയർമാൻ, നിഷ പീടികക്കണ്ടി. കൺവീനർ, ശിവൻ മണമൽ, ട്രഷറർ ബാലകൃഷ്ണൻ മാണിക്യ, ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ബിജു സി.പി, സെക്രട്ടറി പി.ടി ബാലകൃഷ്ണൻ, ട്രഷറർ സുമേഷ് പുതിയകാവിൽ എന്നിവരാണ്.