കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മാറ്റി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്.

സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്. കാഷ്വാലിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 03 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കൊയിലാണ്ടി മേഖലയിൽ കനത്ത കാറ്റും മഴയും മരങ്ങൾ വീണു വൈദ്യുതി ലൈൻ പൊട്ടി

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.