അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരി ക്കുനി സരോജിനിക്കും കുടുംബത്തിനും തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ ഷാഫി പറമ്പിൽ എം പി കൈമാറി. സുരക്ഷിതമായി കയറിക്കിക്കാൻ അടച്ചറപ്പുള്ള വീടെന്നത് ഒരാളുടെ അവകാശമാണെന്നും ആരുടെയും ആനുകൂല്യം വും ഔദര്യവുമല്ലെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഇരുപത് ദിവസം കൊണ്ട് ദരിദ്രരായ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകിയത് മാതൃകാപരമാണ്. ജീവകാരുണ്യ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി ബോധ്യമുള്ളവരും വിശ്വാസ്യതയുള്ളവരുമാണ് ഈ ദൗത്യം പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്നേഹ വീട് നിർമാണ കമ്മിറ്റി ചെയർമാൻ ശിവൻ ഇലവന്തിക്കര ആധ്യക്ഷത വഹിച്ചു. ചീഫ് കോ ഓർഡിനേറ്റർ ഹാഷിം കാവിൽ റിപോർട്ട് അവതരിപ്പിച്ചു. കെ എം ബഷീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ കെ അഹമ്മദ് മൗലവി, ഇമ്പിച്ച്യാലി സിത്താര, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, സി രാമദാസ്, ലതേഷ് പുതിയേടത്ത്, അമ്മദ് എടച്ചേരി, അമ്മദ് ഹാജി നാറാണത്ത്, സേവാദൾ ബ്ലോക്ക് ചെയർമാൻ അനിൽകുമാർ അരിക്കുളം എന്നിവർ സംസാരിച്ചു.
Latest from Main News
സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ
നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന്
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍
തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം തലവൻ ഡോ: ഹാരിസ് ചിറക്കൽ നടത്തിയ വെളിപാടുകൾ രോഗാതുരമായ കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തിൻ്റെ