കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 12ാം ദേശീയ സരസ് മേളക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനത്തോടൊപ്പം സരസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കോഴിക്കോട് ആദ്യമായി ആതിഥ്യമരുളുന്ന ദേശീയ സരസ് മേള മേയ് 13 വരെയാണ്. 64,000 ചതുരശ്ര അടിയില്‍ പൂര്‍ണമായി ശീതീകരിച്ച പവലിയനില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ സംരംഭകര്‍ തയാറാക്കുന്ന കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോല്പന്നങ്ങളുമുള്പ്പെടെ ലഭ്യമാകുന്ന 250 വിപണന സ്റ്റാളുകളും കേരളമുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുമായി 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്കോര്‍ട്ടുമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളുടെ 60 ഉല്പന്ന വിപണന സ്റ്റാളുകളാണുള്ളത്. പ്രവേശനം സൗജന്യമാണ്.
മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ബിഇഎം ഗേള്‍സ് സ്കൂള്‍ പരിസരത്തുനിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ ഭാഗമാകും.
Latest from Local News
കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ







