ഐ എൻ ടി യു സി യൂണിയനുകൾ മെയ് ദിനാചരണവും മെയ് ദിന പ്രതിജ്ഞയും നടത്തി

കോഴിക്കോട് : ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയൻസ് കടപ്പുറം ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ മെയ് ദിനാചരണവും മെയ് ദിനപ്രതിജ്ഞയും മുതിർന്ന ഐ എൻ ടി യു സി നേതാവ് എം കെ ബീരാൻ ഉത്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. എം.പി രാമകൃഷ്ണൻ മെയ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം സതീഷ് കുമാർ, റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്‌ ടി വി സുരേന്ദ്രൻ, സാലറീഡ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സി അബ്ദുൽ റസാക്ക്, യു ബാബു, ജബ്ബാർ കൊമ്മേരി, കെ വി ശിവാനന്ദൻ, ടി സജീഷ് കുമാർ, കെ പി ശ്രീകുമാർ, ടി പി സുനിൽ കുമാർ, എം ഉമേഷ്‌, പി ടി മനോജ്‌ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.