മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെൽത്ത് ഇന്‍സ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ താൽകാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴാച മെയ് ഏഴിന് രാവിലെ 11 മണിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. ഹയർ സെക്കന്ററി, ഡിപ്ലോമ ഇന്‍ ഹെൽത്ത് ഇന്‍സ്പെക്ടർ യോഗ്യതയുളള ഉദ്യോഗാർത്ഥികള്‍ പ്രായം, വിദ്യഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
