സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഊരള്ളൂരിൽ നടത്തി

അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്ന എ.കെ. കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി ഊരള്ളൂരിൽ വെച്ച് നടന്നു. ഡി.സി.സി. ജനറൽ സെകട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

കുറുങ്ങോട്ട് നാരായണൻ നായർ, പി. കുട്ടിക്കൃഷ്ണൻ നായർ, സി. സുകുമാരൻ മാസ്റ്റർ, ടി.ടി. ശങ്കരൻ നായർ, ഇ.കെ. ഭാസ്ക്കരൻ മാസ്റ്റർ, കെ.കെ. നാരായണൻ മാസ്റ്റർ, നാസർ ചാലിൽ, ഒ.കെ. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാവിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കുടുംബാംഗങ്ങൾ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ശ്രീധരൻ കണ്ണമ്പത്ത്, കെ.ശ്രീകുമാർ, അനിൽകുമാർ അരിക്കുളം, മായൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.