കുട്ടികളുടെ നാടക ക്യാമ്പിന് അരിക്കുളം യുപി സ്ക്കൂളിൽ തുടക്കമായി

കൊയിലാണ്ടി : പൂമ്പാറ്റ നാടകക്കളരി സീസൺ 2 ന് അരിക്കുളം യുപി സ്ക്കൂളിൽ തുടക്കമായി. സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. ആനന്ദമാണ് ജീവിത ലക്ഷ്യമെന്നും സർഗ്ഗാത്മമായ വഴികളിലൂടെ കുട്ടികൾ അത് കണ്ടെത്തണമെന്നും നാടകക്കളരി പോലുള്ള പ്രവർത്തനങ്ങളിലൂടെ അത് സാധ്യമാക്കമെന്നും അദ്ദേഹം പറഞ്ഞു. ഇ. പി. രതീഷ് അധ്യക്ഷം വഹിച്ചു. മഹേഷ്, ചെക്കോട്ടി, എൻ.കെ മുരളി മാസ്റ്റർ, ശശീന്ദ്രൻ നമ്പൂതിരി, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, സനൽ മാസ്റ്റർ, എടത്തിൽ രവി, ഗിരീഷ് ഊരള്ളൂർ, രാജീവൻ താപ്പള്ളി, പത്മൻ കാരയാട് , എടവന ദിനേശൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിൻ്റെ ഭാഗമായി സമാപനദിനമായ മെയ് 3ന് ഏഴ് മണിക്ക് അരിക്കുളം ഊരള്ളൂരിൽ ഇത്തവണത്തെ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ മാടൻ മോക്ഷം നാടകം അരങ്ങേറും. ശ്രീജീത്ത് കാഞ്ഞിലശ്ശേരി, സനോജ് മാമോ, ജാസി തായി എന്നിവരാണ് കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ ഭാഗമായി പഴയകാല നാടക പ്രവർത്തകരുടെ സംഗമം മെയ് 3 ന് വൈകീട്ട് അഞ്ചുമണിക്ക് ഊരള്ളൂരിൽ നടക്കും. അഭിനേതാവ് വെളിയനാട് പ്രമോദ് സംഗമം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

വമ്പിച്ച തൊഴിലാളിറാലിയോടു കൂടി കൊയിലാണ്ടിയിൽ മെയ് ദിന റാലി നടന്നു

Next Story

ശ്രീ പുതിയകാവിൽ ക്ഷേത്രം കുറുവങ്ങാട്, അഷ്ട ബന്ധം നവീകരണ സഹസ്ര കലശം മെയ് 4 മുതൽ 12 വരെ

Latest from Local News

കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പേരാമ്പ്ര: കോട്ടൂർ തിരുവോട് കിണറിൽവീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.  കോട്ടൂർ കൊയിലോത്തരിക്കൽ ജിൻസി (38) കിണറിൽ വീണതറിഞ്ഞ് ബന്ധുക്കളായ

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്