ചാലപ്പറ്റ മഹാശിവക്ഷേത്രം പ്രദക്ഷിണ വഴി സമർപ്പിച്ചു

ഉള്ളിയേരി : ചാലപ്പറ്റ മഹാശിവക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച പ്രദക്ഷിണ വഴിയുടെ സമർപ്പണം ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം സ്ഥിരം മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ദയാനന്ദൻ നമ്പൂതിരിപ്പാട്, രക്ഷാധികാരി കേശവൻ നമ്പി, ഗംഗാധരൻ നായർ കോതങ്കൽ, ശില്പി പ്രസാദ് പാലക്കാട്, പുരുഷോത്തമൻ നമ്പൂതിരി, മേൽശാന്തി രാമനാരായണൻ നമ്പൂതിരി, പ്രസിഡൻ്റ് സി.പി. ദാമോദരൻ, ആഘോഷകമ്മിറ്റി ചെയർമാൻ ശിവദാസൻ തിരുത്തോത്ത്, നിർമ്മാണ കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ കുറ്റേരിക്കേണ്ടി, സെക്രട്ടറി സി.പി. അജിത്ത് കുമാർ എന്നിവർ സന്നിഹിതരായി. തുടർന്ന് ക്ഷേത്ര കലാവിഷ്കാരങ്ങളും അരങ്ങേറി.

Leave a Reply

Your email address will not be published.