കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ചാമ്പ്യൻമാർ

കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റ് നേടി കാലിക്കറ്റ്‌ എഫ് സി ചാമ്പ്യൻമാരായി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ്‌ എഫ് സി അഭിജിത്ത് നേടിയ ഒരു ഗോളിന് മലബാർ ക്രിസ്ത്യൻ കോളേജിനെ പരാജയപ്പെടുത്തി. 11 പോയന്റ് നേടിയ കൂരിയാൽ ബ്രദേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മത്സരാനന്തരം കെ ഡി എഫ് എ വൈസ് പ്രസിഡന്റ് ശ്രീ. എം. പി. ഹൈദ്രോസ്സിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കെപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. ഡി. എഫ്. എ. സെക്രട്ടറി ഷാജേഷ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി പി. അബ്ദുൾ സലീം നന്ദിയും പ്രകാശിപ്പിച്ചു. നഗരസഭ കൗൺസിലർ ശ്രീ. അബ്ദുൽ അസീസ്, കെ എഫ് എ മെമ്പർ ശ്രീ. സി. കെ. അശോകൻ, മുൻ ഫുട്ബോളർ എൽ.എസ്. ഋഷിദാസ് എന്നിവർ സംസാരിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി കാലിക്കറ്റ്‌ എഫ്സി താരം അഭിജിത്തിനെയും, മികച്ച ഗോൾ കീപ്പർ മലബാർ ക്രിസ്ത്യൻ കോളേജ് താരം മുബഷിർ അലിയെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

Next Story

നെസ്റ്റ് സംഘടിപ്പിച്ച ‘ക്രയോൺസ്’ സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ